ഏറ്റവും സന്തോഷമുള്ള അറബ് രാജ്യങ്ങളിൽ ഒന്നാമത് സൗദി അറേബ്യ
റിയാദ്: ലോകത്തെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സൗദി അറേബ്യക്ക് . ആഗോള തലത്തിൽ സൗദിയുടെ സ്ഥാനം 21 ആണ്.
യു എ ഇയും ബഹ്രൈനുമാണു സൗദിക്ക് പിറകിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ആഗോള തലത്തിൽ യു എ ഇക്ക് 27 ഉം ബഹ്രൈനു 35 ഉം സ്ഥാനമാണുള്ളത്.
ഫിൻലാന്റ് , ഡെന്മാർക്ക്, സ്വിറ്റ്സർലന്റ് എന്നീ രാജ്യങ്ങൾ ആഗോള തലത്തിൽ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങളിലാണുള്ളത്.
ഇന്ത്യക്ക് സന്തോഷത്തിൽ 139 ആം സ്ഥാനമേയുള്ളൂ. ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ, സിംബാവെ, റുവാണ്ട എന്നീ രാജ്യങ്ങളാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa