യമനിൽ വെടി നിർത്തൽ കരാർ പദ്ധതി മുന്നോട്ട് വെച്ച് സൗദി അറേബ്യ
റിയാദ്: ദീർഘകാലമായി തുടരുന്ന സൗദി യമൻ സംഘർഷത്തിനു അവസാനം കുറിക്കുന്നതിനായി സൗദി അറേബ്യ വെടി നിർത്തൽ കരാർ പദ്ധതി മുന്നോട്ട് വെച്ചു.
യു എൻ മേൽ നോട്ടത്തിൽ പ്രാവർത്തികമാക്കാവുന്ന പദ്ധതി സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണു മുന്നോട്ട് വെച്ചത്.
കരാർ നിർദ്ദേശം ഹൂത്തികൾ അംഗീകരിക്കുകയാണെങ്കിൽ സൻ ആ എയർപോർട്ട് തുറന്ന് കൊടുക്കലും ഹുദൈദ പോർട്ട് വഴി ചരക്ക് നീക്കം അനുവദിക്കലും യമനിലെ ഹാദി ഗവണ്മെന്റുമായുള്ള ചർച്ചകളുമെല്ലാമടക്കമുള്ള നിരവധി കാര്യങ്ങൾ പരിഗണിക്കുന്നതാണു രാജകുമാരൻ മുന്നോട്ട് വെച്ച സമാധാന പദ്ധതിയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa