സൗദിയിലേക്ക് നേപാൾ വഴി മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നു
കരിപ്പൂർ: നേപാൾ വഴി സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നു.
പാക്കേജുകൾ വഴിയും സ്വന്തം നിലയ്ക്കുമെല്ലാം നിരവധി സൗദി പ്രവസികളാണു നേപാൾ വഴി മടങ്ങുന്നത്.
ഖത്തർ എയർ വേസ് വഴിയാണു ഭൂരിഭാഗം പ്രവാസികളും നേപാളിൽ നിന്നും സൗദിയിലേക്ക് പറക്കുന്നതെന്നാണു അറിയാൻ സാധിക്കുന്നത്. അതേ സമയം ജസീറ എയർവേസ് വഴി കുവൈത്ത് വഴിയും യാത്രാ സൗകര്യം ഒരുക്കുന്നുണ്ടെന്ന് ട്രാവൽ ഏജന്റുമാർ സൂചിപ്പിക്കുന്നു.
നേപാളിലെ ഇന്ത്യൻ എംബസിയിൽ നിന്ന് എൻ ഒ സി കൈപ്പറ്റിയതിനു ശേഷമാണ് നേപാൾ വിടുന്നത്. യാത്രാ ചിലവിൽ നേരിയ കുറവുള്ളത് കൊണ്ടും പലരും നേപാളിനെ ആശ്രയിക്കുന്നുണ്ട്.
അതേ സമയം ഒമാൻ വഴിയും ബഹ്‌റൈൻ വഴിയും മാലിദ്വീപ് വഴിയുമെല്ലാം മടങ്ങുന്ന സൗദി പ്രവാസികളും ഉണ്ട്.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa