സൗദിയിലെ പബ്ലിക് ട്രാൻസ്പോർട്ട് മേഖലയിലെ ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കുന്നു
റിയാദ്: സൗദിയിലെ ബസ്, ട്രെയിൻ അടക്കമുള്ള പബ്ലിക് ട്രാൻസ്പോർട്ട് മേഖലയിലെ ജീവനക്കാർക്കും ഡ്രൈവർമാർക്കും നിർബന്ധിത കൊറോണ വാക്സിനേഷൻ നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ്.
മെയ് 13 മുതലായിരിക്കും ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാകുക.
എല്ലാ സ്ഥാപനങ്ങളും മെയ് 13 നു മുമ്പ് തങ്ങളുടെ ജീവനക്കാർ വാക്സിനെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.
വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ ജീവനക്കാർ അവരുടെ തൊഴിലുടമയുടെ ചിലവിൽ എല്ലാ ആഴ്ചയും പി സി ആർ നെഗറ്റീവ് റിസൾറ്റ് ഹാജരാക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa