Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കഴിഞ്ഞ 300 വർഷങ്ങൾക്കുള്ളിൽ ചിലവഴിച്ചതിലധികം തുക അടുത്ത 10 വർഷം കൊണ്ട് ചിലവഴിക്കും: കിരീടാവകാശി

റിയാദ്: ഷരീക് (പാർട്ണർ) പദ്ധതിയിലൂടെ സൗദിയിലെ സ്വകാര്യ മേഖലയിൽ വൻ നിക്ഷേപങ്ങൾ ഒഴുകുമെന്നും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

12 ലക്ഷം കോടി റിയാലിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഷരീക് പദ്ധതി പ്രഖ്യാപനത്തെത്തുടർന്നാണു രാജകുമാരൻ ഇക്കാാര്യം പ്രസ്താവിച്ചത്.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള “ഷരീക്” പദ്ധതി സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുകയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയ്ക്ക്  കമ്പനികളുടെ സംഭാവന വർദ്ധിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ 300 വർഷങ്ങൾക്കുള്ളിൽ ചിലവഴിച്ചതിലധികം തുക അടുത്ത 10 വർഷം കൊണ്ട് രാജ്യത്ത് ചിലവഴിക്കുമെന്ന കിരീടാവകാശിയുടെ പ്രസ്താവന വരും നാളുകളിൽ സൗദി വൻ വികസനക്കുതിപ്പിലേക്കാണെന്നുള്ളതിന്റെ സൂചനയാണ് നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്