Saturday, September 21, 2024
Saudi ArabiaTop Stories

റമളാനിൽ ഉംറ നിർവ്വഹിക്കാൻ കൊറോണ വാക്സിൻ സ്വീകരിക്കണമെന്ന് ഇത് വരെ നിബന്ധനയാക്കിയിട്ടില്ല

ജിദ്ദ: റമളാനിൽ ഉംറ നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്നവർ കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ഇത് വരെ നിബന്ധനയാക്കിയിട്ടില്ലെന്ന് സൗദി ഹജ്ജ് ഉം റ മന്ത്രാലയം അറിയിച്ചു.

ഇത് സംബന്ധിച്ച് ഒരാൾ ഉന്നയിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രാലയം.

അതേ സമയം റമളാൻ ഒന്ന് മുതൽ മക്കയിലെ ഉം റ സേവനങ്ങൾ നൽകുന്നവരും വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വാക്സിനെടുത്തിരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സൗദിയിൽ ഇത് വരെയായി 43 ലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ നൽകിയിട്ടുണ്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്