ഇനി കാര്യങ്ങൾ നിങ്ങളുടെ കയ്യിലാണ്; കർഫ്യൂ കാലം ഓർമ്മപ്പെടുത്തി സൗദി പൊതു സുരക്ഷാ വിഭാഗം
റിയാദ്: സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ കർഫ്യൂ കാലം ഓർമ്മപ്പെടുത്തി സൗദി പൊതു സുരക്ഷാ വിഭാഗം.
കഴിഞ്ഞ കർഫ്യൂ കാലത്തെ വിമാന യാത്രാ വിലക്കുകളും വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളികും നിയന്ത്രണങ്ങളേർപ്പെടുത്തിയതും ഹറമിൽ ആളൊഴിഞ്ഞ ദൃശ്യവുമെല്ലാം ഉൾപ്പെടുത്തിയ വീഡിയോയിലാണു പൊതു സുരക്ഷാ വിഭാഗം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഇനിയും ഇത്തരം കാഴ്ചകൾ കാണാതിരിക്കണമെങ്കിൽ ഇനി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണെന്ന് മുന്നറിയിപ്പ് വീഡിയോ അവസാനിക്കുന്നത്.
സൗദിയിൽ പുതുതായി 684 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്റ്റീവ് കേസുകൾ 6007 ആയി ഉയരുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa