തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളിയുടെ ബന്ധുക്കൾ മരണപ്പെട്ടാൽ വേതനത്തോടെ നൽകേണ്ട അവധി ദിനങ്ങളെ സംബന്ധിച്ച് മന്ത്രാലയത്തിന്റെ വിശദീകരണം

റിയാദ്: തൊഴിലാളിയുടെ അടുത്ത ബന്ധുക്കൾ മരണപ്പെട്ടാൽ നൽകേണ്ട അവധി ദിനങ്ങളെ സംബന്ധിച്ചും വേതനത്തെക്കുറിച്ചും സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വിശദീകരണം നൽകി.

ഭാര്യയോ അടുത്ത ബന്ധുക്കളോ മരിച്ചാൽ 5 ദിവസത്തേക്ക് മുഴുവൻ ശമ്പളത്തോടുകൂടിയ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ടെന്നാണു മന്ത്രാലയം ഒരു ചോദ്യത്തിനു മറുപടി നൽകിയത്.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 113 അനുസരിച്ചാണ് തൊഴിലുടമ 5 ദിവസത്തെ വേതനത്തോട് കൂടിയുള്ള അവധി നൽകേണ്ടത്.

ഭാര്യക്ക് പുറമേ മാതാപിതാക്കൾ, മുത്തച്ചൻ, മുത്തശ്ശി, മക്കൾ, പേരക്കുട്ടികൾ എന്നിവരെല്ലാം അടുത്ത ബന്ധുക്കളിൽ ഉൾപ്പെടും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്