തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പൊതു ജനങ്ങളുടെ സുരക്ഷക്കായി എന്ത് തീരുമാനവുമെടുക്കും; സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കഴിഞ്ഞ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയതിന് സമാനമായ എണ്ണം കൊറോണ കേസുകൾ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് സൗദി ആരോഗ്യമന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

പൊതു ജനങ്ങളുടെ സുരക്ഷക്കായി എന്ത് നടപടിയും സ്വീകരിക്കുമെന്നും എല്ലാവരും പ്രതിരോധ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഡോ: അബ്ദുൽ ആലി ഓർമ്മിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ സൗദിയിൽ അരക്കോടിയോളം കൊറോണ വാക്സിനുകൾ വിതരണം ചെയ്തു.

അതേ സമയം ഐസൊലേഷൻ, ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ പിഴയും രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്