യാംബുവിൽ കാറപകടം; സി സി ടി വി ദൃശ്യം പുറത്ത്
യാംബുവിൽ സംഭവിച്ച കാറപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സൗദി ന്യൂസ് പോർട്ടലുകൾ പങ്ക് വെച്ചു.
റോഡരികിൽ നിർത്തിയിട്ട കാറിനു നേരെ അതി വേഗതയിൽ മറ്റൊരു കാർ വന്നിടിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്.
ഇടിയുടെ ആഘാതത്തില്‍ നിർത്തിയിട്ട കാർ തല കീഴായി മറിയുകയായിരുന്നു.
ട്രാഫിക് സിഗ്നലിലൂടെ അതി വേഗതയിൽ വലത്തോട്ട് തിരിച്ച കാർ നിയന്ത്രണം വിട്ടതായിരുന്നു അപകട കാരണം. സാരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിന്റെ വീഡിയോ കാണാം.
https://youtu.be/2nkgMpdgQsE
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
