സൗദിയിൽ പ്രതിദിന കൊറോണ കേസുകൾ വീണ്ടും ആയിരത്തിനു മുകളിലെത്തി
ജിദ്ദ: മാസങ്ങൾക്ക് ശേഷം സൗദിയിലെ പ്രതിദിന കൊറോണ കേസുകൾ വീണ്ടും ആയിരത്തിനു മുകളിലെത്തി.
പുതുതായി 1070 പേർക്കാണു രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. 940 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 9626 പേരാണ് ചികിത്സയിലുള്ളത്. അതിൽ 1105 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
12 പേർ കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6846 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
