Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് നേപാൾ വഴി മടങ്ങുന്നവർക്ക് സന്തോഷ വാർത്ത; രണ്ട് മാസത്തേക്ക് എൻ ഒ സി ആവശ്യമില്ല

കരിപ്പൂർ: സൗദിയിലേക്ക് നേപാൾ വഴി മടങ്ങുന്ന പ്രവാസികളുടെ മുമ്പിൽ  വലിയ കീറാമുട്ടിയായിരുന്ന ഇന്ത്യൻ എംബസിയുടെ  എൻ ഒ സിയുടെ കാര്യത്തിൽ ആശ്വാസ വാർത്ത.

നേപാൾ വഴി മൂന്നാമത് രാജ്യത്തിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ എൻ ഒ സി ആവശ്യപ്പെടാതെത്തന്നെ യാത്രാ സൗകര്യം ചെയ്ത് കൊടുക്കാനുള്ള ഉത്തരവ് നേപാൾ  എമിഗ്രേഷൻ ഡിപാർട്ട്മെന്റ് ചൊവ്വാഴ്ച പുറത്തിറക്കിയതാണു സൗദി പ്രവാസികൾക്ക് ആശ്വാസമായിരിക്കുന്നത്.

ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള കാലയളവിൽ നേപാൾ വഴി മുന്നാമത് രാജ്യത്തേക്ക് പോകുന്ന ഇന്ത്യക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകും.

ഇതോടെ നേപാൾ വഴി മടങ്ങുന്ന സൗദി പ്രവാസികൾക്ക് ഇനി ഇന്ത്യൻ എംബസിയുടെ എൻ ഒ സി ഇല്ലാതെത്തന്നെ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിട്ടുള്ളത്.

അതേ സമയം കര മാർഗ്ഗം നേപാളിൽ എത്തിയവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ലെന്ന് ഉത്തരവിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

നേപാളിലെ ഇന്ത്യൻ എംബസി പ്രവാസികളിൽ നിന്ന് എൻ ഒ സിക്ക് ഈടാക്കുന്ന തുക വർദ്ധിപ്പിച്ചതും ആവശ്യമായ സമയത്ത് എൻ ഒ സി ലഭിക്കാനുള്ള പ്രയാസവുമെല്ലാം നേരത്തെ വാർത്തയായിരുന്നു.

എൻ ഒ സി ലഭിക്കാനായി ഇന്ത്യൻ എംബസിക്ക് സമീപം പ്രവാസികളുടെ കിലോമീറ്റർ നീളമുള്ള ക്യൂ രൂപപ്പെട്ടത് സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു.

ഏതായാലും ഇനി എൻ ഒ സി ആവശ്യമില്ലെന്ന തീരുമാനം സൗദി പ്രവാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്