സൗദിയിലെ വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനും തവക്കൽന നിർബന്ധം
ജിദ്ദ: യാത്രക്കാർക്കും ജീവനക്കാർക്കും സന്ദർശകർക്കും സൗദിയിലെ എയർപോർട്ടുകളിൽ പ്രവേശിക്കണമെങ്കിൽ തവക്കൽനാ ആപ് അടിസ്ഥാന നിബന്ധനയാണെന്ന് സൗദി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.
എയർപോർട്ടുകളിലെ സ്ക്രീനിംഗ് ഏരിയകളിലൂടെ അപ്ലിക്കേഷൻ ഉപയോഗിച്ച് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തും.
യാത്രക്കാർക്കും എയർപോർട്ട് ജീവനക്കാർക്കും മറ്റുദ്യോഗസ്ഥർക്കും സന്ദർശകർക്കുമെല്ലാം തവക്കൽന ബാധകമാക്കും.
തവക്കൽന ആപിൽ വാക്സിൻ സ്വീകരിച്ചവർ അല്ലെങ്കിൽ രോഗ ബധയില്ലാത്തവർ എന്നീ രണ്ട് സ്റ്റാറ്റസുകളിലൊന്ന് പ്രത്യക്ഷപ്പെട്ടാൽ മാത്രമേ യാത്രക്കാർക്ക് ബോഡിംഗ് പാസ് നൽകുകയുള്ളൂവെന്ന് സിവിൽ ഏവിയേഷൻ നേരത്തെ അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa