സൗദിയിലേക്ക് മടങ്ങാനുദ്ദേശിക്കുന്ന പ്രവാസികൾ ഇനി ശ്രദ്ധിക്കേണ്ടത്
കരിപ്പൂർ: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഇതിൽ ഏറ്റവും അവസാനമായി യു എ ഇയും ഇന്ത്യയെ വിലക്കിയിരിക്കുകയാണിപ്പോൾ. നേരത്തെ കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
നിലവിൽ വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ട അവസ്ഥയിലാണു പ്രവാസികളിപ്പോൾ.
ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഗൾഫിൽ ഇനി ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന രാജ്യങ്ങൾ. ഇന്ത്യയിലെ രോഗ വ്യാപനം ഇനിയും വഷളായാൽ ഈ രാജ്യങ്ങളും വൈകാതെ വിലക്കേർപ്പെടുത്തില്ലെന്ന് പറയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.
ഇപ്പോൾ നേപാൾ, മാലിദ്വീപ്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് ഭൂരിഭാഗം സൗദി പ്രവാസികളും സൗദിയിലേക്ക് പറക്കുന്നത്. നേപാളും മാലിദ്വീപുമെല്ലാം ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയാൽ സൗദിയിലേക്ക് മടങ്ങാനുള്ള അവസാന വഴികളും കൊട്ടിയടക്കപ്പെടുന്നതിനു തുല്യമാകുമത്.
അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ 14 ദിവസം ക്വാറന്റൈനും അവിടെ നിന്ന് സൗദിയിലേക്കുള്ള ഫ്ലൈറ്റും ലഭ്യമായ ഏതെങ്കിലും രാജ്യത്തേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണു ചെയ്യേണ്ടതെന്ന് ട്രാവൽ മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
നേപാളിലും മാലിദ്വീപിലും ബഹ്രൈനിലുമെല്ലാം നേരത്തെ പോയവരുമായി ബന്ധപ്പെട്ടാൽ ചുരുങ്ങിയ ചിലവിലും അല്ലെങ്കിൽ ട്രാവൽ ഏജൻസികൾ വഴി വിവിധ പക്കേജുകളിലും നിലവിൽ സൗദി യാത്ര സാധ്യമാകുമെന്നതിനാൽ പോകാനുദ്ദേശിക്കുന്നവർ വൈകാതിരിക്കുന്നതാണു നല്ലത് എന്ന് തന്നെ പറയാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa