തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി രാജകുമാരൻ ക്ലീനിംഗ് തൊഴിലാളികൾക്കൊപ്പമിരുന്ന് നോമ്പ് തുറക്കുന്ന വീഡിയോ വൈറലാകുന്നു

അബ് ഹ: പ്രമുഖ സൗദി രാജകുടുംബാംഗവും അസീർ ഗവർണ്ണറുമായ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ ക്ലീനിംഗ് തൊഴിലാളികൾക്കൊപ്പമിരുന്ന് നോമ്പ് തുറക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

തനിക്ക് മുന്നിലിരിക്കുന്ന ഒരു വിദേശ തൊഴിലാളിയുമായി രാജകുമാരൻ ഏറെ നേരം സംസാരിക്കുന്ന രംഗം വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

സാധാരണ തൊഴിലാളികൾക്കൊപ്പം വരെ ഇരുന്ന് അവരുമായി സംവദിക്കാനും ഭക്ഷണം കഴിക്കാനും തയ്യാറായ രാജകുമാരന്റെ താഴ്മയും വിനയവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ സമൂഹിക ഇടപെടലുകൾ നേരത്തെയും ശ്രദ്ധേയമായിരുന്നു. വീഡിയോ കാണാം.

https://youtube.com/shorts/Tk7WeVZ57GI?feature=share



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്