തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ യുവതിയെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലോറി ഡ്രൈവർ പിടിയിൽ

സൗദിയിൽ മുപ്പത്കാരിയെ ലോറിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഡ്രൈവറെ ഹൈവേ സുരക്ഷാ സേന പിടികൂടിയതായി ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് വക്താവ് കേണല്‍ മിത്അബ് അല്‍ഖമീസ് അറിയിച്ചു.

ഇഖാമ തൊഴിൽ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയിരുന്ന യുവതിയെ കടത്താനുള്ള ശ്രമത്തിനിടെയാണ് റഫ്‌ഹയിൽ വെച്ച് ലോറി ഡ്രൈവർ പിടിയിലായത്.

റഫ്ഹ-ഹഫര്‍ അല്‍ബാത്തിന്‍ റോഡില്‍ വെച്ച് ഹൈവേ പോലീസുകാര്‍ നടത്തിയ വാഹന പരിശോധനയിലാണ് ലോറിയില്‍ ഒളിപ്പിച്ച നിലയിൽ കെനിയക്കാരിയായ യുവതിയെ കണ്ടെത്തിയത്.

ഡ്രൈവറോടൊപ്പം യുവതിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി ഉത്തര അതിര്‍ത്തി പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group