ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesWorld

ഗാസയിലെ അൽ ജസീറ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം ഇസ്രായേൽ സേന ബോംബിട്ട് തകർത്തു; വീഡിയോ

ഫാൽസ്തീൻ ജനതക്ക് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ മാധ്യമങ്ങൾക്ക് നേരെയും നീളുന്നു.

ഗാസയിൽ അൽ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഇന്ന് ഇസ്രായേൽ സൈന്യം ബോംബിട്ട് തകർക്കുന്ന വീഡിയോ അൽ ജസീറ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.
വീഡിയോ കാണാം: https://youtu.be/oO0D6cNDS2M

വ്യോമാക്രമണം നടത്തുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് കെട്ടിടമുടമയെ ഇസ്രായേൽ അധികൃതർ വിവരം അറിയിക്കുകയും കെട്ടിടം ഒഴിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നത് ഇത് തങ്ങൾക്കെതിരെ ശബ്ദിക്കുന്ന മീഡിയകളെ നിശബ്ദരാക്കാനുള്ള ഇസ്രായേലിന്റെ ആസൂത്രിതാക്രമണമായിരുന്നുവെന്നതിന്റെ തെളിവാണ്.

ഗാസയിലെ ഒരു അഭയാർഥി ക്യാംബിനു നേരെയും ഇസ്രായേൽ വ്യോമാക്രമണമുണ്ടാകുകയും 8 കുട്ടികളടക്കം 10 അഭയാർഥികൾ കൊല്ലപ്പെടുകയും ചെയ്തിട്ടൂണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്