Sunday, November 24, 2024
Saudi ArabiaTop Stories

ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി; ആദ്യ ദിനം തന്നെ സൗദിയിൽ നിന്നും 385 അന്താരാഷ്ട്ര സർവീസുകൾ

ജിദ്ദ: മെയ് 17 തിങ്കളാഴ്ച പുലർച്ചെ 1 മണി മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനായി സൗദിയിലെ എയർപോർട്ടുകൾ സജ്ജമായി.

ആദ്യ ദിനം തന്നെ സൗദിയിലെ 9 ഇന്റർനാഷണൽ എയർപോർട്ടുകളിൽ നിന്നായി 385 സർവീസുകൾ നടത്തുമെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു.

റിയാദ് എയർപോർട്ടിൽ നിന്നും 225 സർവീസുകളും ജിദ്ദ എയർപോർട്ടിൽ നിന്ന് 75 സർവീസുകളും  ദമാം എയർപോർട്ടിൽ നിന്ന് 66 സർവീസുകളും ബാക്കി സർവീസുകൾ മറ്റു എയർപോർട്ടുകളിൽ നിന്നുമായിരിക്കും ഉണ്ടായിരിക്കുക.

അതേ സമയം ഇന്ത്യ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനാലും സൗദിയുമായി ഇത് വരെ എയർ ബബിൾ കരാർ ഒപ്പിടാത്തതിനാലും അവക്കെല്ലാം പുറമെ ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഇത് കൊണ്ട് ഗുണമുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ വകയില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്