വാക്സിനെടുത്ത് 14 ദിവസം കഴിഞ്ഞവർക്ക് സൗദിയിൽ ക്വാറൻ്റീൻ ആവശ്യമില്ല
റിയാദ്: സൗദി അറേബ്യ അംഗീകരിച്ച കൊറോണ വാക്സിനുകൾ പൂർണ്ണമായും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് സൗദിയിലെത്തുന്ന സമയം ക്വാറൻ്റീൻ ആവശ്യമില്ലെന്ന് സൗദി നാഷണൽ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻ്റ് പ്രിവൻഷൻ (വിഖായ) അറിയിച്ചു.
എന്നാൽ മെയ് 20 മുതൽ സൗദിയിലേക്ക് വരുന്ന 8 വയസ്സിനു മുകളിലുള്ളവർക്ക് സൗദിലെത്തുന്നതിൻ്റെ മുംബ് 72 മണിക്കൂറിനുള്ളിലായെടുത്ത പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൽറ്റ് ഹാജരാക്കേണ്ടതുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണമായും സ്വീകരിക്കാതെ സൗദിയിലെത്തുന്നവർക്ക് സ്വന്തം ചിലവിൽ ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ കഴിയേണ്ടി വരും.
അതേ സമയം വാക്സിനെടുക്കാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നിർബന്ധമാക്കിയതോടെ സൗദിയിലേക്ക് ബഹ്രൈൻ വഴിയും മറ്റും 14 ദിവസ ക്വാറൻ്റൈൻ കഴിഞ്ഞ് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലെത്തുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ കൂടിയാകുംബോൾ വലിയ തുക തന്നെ ചിലവ് വരും.
ബഹ്രൈൻ കോസ് വേ വഴി സൗദിയിലേക്ക് വരുന്ന വാക്സിനെടുക്കാത്തവർക്കുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa