ജിദ്ദയിൽ വനിതയെ കുത്തിക്കൊലപ്പെടുത്തിയ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: ഈജിപ്ഷ്യൻ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ പൗരനെ ഇന്ന് ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇസ് അസ്സയ്യിദ് അത്വിയ എന്ന ഈജിപ്ഷ്യൻ പൗരനാണു അമാനീ ഹുസ്നി ദർമലി എന്ന ഈജിപ്ഷ്യൻ വനിതയെ കൊലപ്പെടുത്തിയത്.
ഇരയെ നിരവധി തവണ പ്രതി കത്തി കൊണ്ട് കുത്തിയത് മരണത്തിനു കാരണമാകുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയും വിചാരണക്കൊടുവിൽ ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
