സൗദി പോലീസിന്റെ വെഷം ധരിച്ച് പാകിസ്ഥാനിയെ കൊള്ള ചെയ്ത പാകിസ്ഥാനികളടങ്ങുന്ന സംഘം പിടിയിൽ
റിയാദ്: പാകിസ്ഥാനി പൗരനെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പണം കൊള്ള ചെയ്ത വിദേശികളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
അഞ്ച് പാകിസ്ഥാൻ പൗരന്മാരും മൂന്ന് അഫ്ഗാൻ പൗരന്മാരുമായിരുന്നു കൊള്ള സംഘത്തിലുണ്ടായിരുന്നത്.
മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ള ഇവർ പോലീസ് വെഷം ധരിച്ചായിരുന്നു ഇരയിൽ നിന്ന് പണം കൊള്ള ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
പാകിസ്ഥാനിയുടെ കയ്യിലുണ്ടായിരുന്ന താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണമായ 4,15,000 റിയാലായിരുന്നു പ്രതികൾ പിടിച്ച് പറിച്ചത്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa