സൗദിയിലെ തൊഴിലാളികൾക്ക് ആശ്വാസമായി പുതിയ ലേബർ കാൽകുലേറ്ററുമായി നീതിന്യായ മന്ത്രാലയം; സർവീസ് മണി, വെക്കേഷൻ സാലറി, ഓവർ ടൈം തുക തുടങ്ങി എല്ലാം ഒരു ക്ലിക്കിൽ അറിയാം
ജിദ്ദ:സൗദി നീതിന്യായ മന്ത്രാലയം “ലേബർ കാൽക്കുലേറ്റർ” സേവനത്തിന്റെ ആദ്യ പതിപ്പ് പുറത്തിറക്കി.
തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട കണക്കുകൂട്ടലുകളുടെ ഫലങ്ങളുടെ കൃത്യതയ്‌ക്ക് പുറമേ, തൊഴിലാളികളുടെ മനുഷ്യാവകാശ ബോധം വർദ്ധിപ്പിക്കുന്നതിനും അവകാശങ്ങളും സാമ്പത്തിക തർക്കങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പരിഹരിക്കാനും ഈ സേവനം ലക്ഷ്യമിടുന്നു
ലേബർ കാൽക്കുലേറ്ററിൽ അതിന്റെ ആദ്യ പതിപ്പിൽ ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
സർവീസ് മണി, വൈകിയ വേതനം, വെക്കേഷൻ മണി, ഓവർടൈം വേതനം, ന്യായമായ കാരണമില്ലാതെ അവസാനിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാരം, അവധി ദിനങ്ങൾ, ശരാശരി വേതനത്തിനുപുറമെ, ലീവും വൈകി വന്നതും കാരണം കട്ട് ചെയ്ത തുക തുടങ്ങി ഒരു തൊഴിലാളി അറിയേണ്ട കാര്യങ്ങളെല്ലാം സമഗ്രമായി ഇതിൽ ലഭ്യമാകും.
നേരത്തെ സൗദി ലേബർ എജ്യുക്കേഷൻ സൈറ്റിൽ ബെനഫിറ്റ് കാൽകുലേറ്റർ അടക്കം പല സേവനങ്ങളും ഉണ്ടെങ്കിലും ഇത്ര സമഗ്രമായി ഒരു സൈറ്റ് ആദ്യമായാണു പുറത്തിറങ്ങുന്നത് എന്നാണു മനസ്സിലാകുന്നത്.
https://portaleservices.moj.gov.sa/LaborCalculator/LaborCalculator.aspx എന്ന ലിങ്ക് വഴിയാണു തൊഴിലാളികൾക്ക് തങ്ങളുടെ സർവീസ് മാണിയും ലീവ് സാലറിയും മുകളിൽ പരാമർശിച്ച മറ്റു കാര്യങ്ങളും അറിയാൻ സാധിക്കുക.
പ്രസ്തുത ലിങ്കിൽ സൗദിയാണോ അല്ലയോ എന്ന ഓപ്ഷനിൽ സൗദിയല്ല എന്ന ഓപ്ഷൻ തിരഞ്ഞെടുത്തായിരിക്കണം ബാക്കിയുളള കാര്യങ്ങൾ എന്റർ ചെയ്യാൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa