Wednesday, November 27, 2024
Saudi ArabiaTop Stories

ലൗഡ് സ്പീക്കർ ഉപയോഗിക്കുന്നതിനു പകരം പള്ളി മിനാരത്തിൽ നമസ്ക്കാര സമയം ആയെന്നറിയിക്കാൻ വിളക്ക് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു സൗദി ഗ്രാൻഡ് മുഫ്തിയുടെ മറുപടി

റിയാദ്: പള്ളികളിൽ നമസ്ക്കാര സമയം ജനങ്ങളെ അറിയിക്കുന്നതിനു ലൗഡ് സ്പീക്കറിൽ ബാങ്കും ഇഖാമത്തും വിളിക്കുന്നതിന്‌ പകരം മിനാരത്തിൽ വിളക്ക് തെളിയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് മറുപടി പറഞ്ഞു.

നമസ്ക്കാര സമയം ആയെന്നറിയിക്കുന്നതിനു മിനാരത്തിൽ വിളക്ക് തെളിയിക്കുന്നത് ബിദ് അത്ത് (നവീനവാദം) ആണെന്നാണ് ഗ്രാൻഡ് മുഫ്തി പറഞ്ഞത്.

പള്ളിയിൽ പ്രാർത്ഥന നടത്താൻ താല്പര്യമുള്ളവർ ബാങ്കോ ഇഖാമത്തോ കേൾക്കുമ്പോൾ പള്ളിയിലേക്ക് വരും.

ആരെങ്കിലും മിനാരത്തിൽ വിളക്ക് തെളിയിക്കുന്നുണ്ടെങ്കിൽ ഉടൻ അവ നിർത്തലാക്കണമെന്നും ശൈഖ് നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്