Tuesday, November 26, 2024
Saudi ArabiaTop Stories

മസ്ജിദുൽ ഹറാമിൽ അണുനശീകരണത്തിനായി 10 റോബോട്ടുകൾ ;വീഡിയോ കാണാം

മക്ക: മസ്ജിദുൽ ഹറാമിൽ അണുനശിക്കരണത്തിനും  സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതിനുമായി പ്രവർത്തിക്കുന്നത് 10 റോബോട്ടുകൾ

മനുഷ്യരുടെ യാതൊരു ഇടപെടലുകളുമില്ലാതെ ഇവ 5 മുതൽ 8 മണിക്കൂർ വരെ പ്രവർത്തിക്കും.

റോബോട്ടുകൾ നടന്ന് പോകുന്നവരുമായി കൂട്ടി മുട്ടുകയോ മറ്റു തടസ്സങ്ങളിൽ ചെന്നിടിക്കുകയോ മറ്റൊ ചെയ്യില്ല എന്നതും ശ്രദ്ധേയമാണ്.

ഒരു റോബോട്ട് 600 സ്ക്വയർ മീറ്റർ വരെ പര്യടനം നടത്തും. ഇവ ഹറം പള്ളിയുടെ മുഴുവൻ ഏരിയകളിലും എത്തി അണുനശീകരണം നടത്തും.

പ്രോഗ്രാം ചെയ്‌താൽ രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന റോബോട്ടുകൾ  സുരക്ഷ ഉറപ്പ് വരുത്താൻ ദിവസവും നാലു തവണ റിപയറിംഗ് നടത്തുന്നുണ്ട്. റോബോട്ടിന്റെ പ്രവർത്തനം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്