Sunday, April 20, 2025
Saudi ArabiaTop Stories

ചൂട് കൂടുന്ന സമയം കാറിൽ വെള്ളക്കുപ്പി സൂക്ഷിക്കാറുണ്ടോ ? എങ്കിൽ സൗദിയിലെ പ്രശസ്ത കാൻസർ ഗവേഷകന്റെ ഉപദേശം ശ്രദ്ധിക്കുക

ജിദ്ദ: കാൻസർ ചികിത്സയിലെ അക്കാദമിക് ഗവേഷകനായ ഡോ. സഈദ് അൽ ജാറൂദി ഉയർന്ന ചൂട് സമയം കാറിൽ കുപ്പി വെള്ളം സുക്ഷിച്ച് കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഉയർന്ന ചൂട് പ്ലാസ്റ്റിക് ബോട്ടിലിലെ കാർസിനോജൻസ് വെള്ളത്തിൽ ചേരുന്നതിനു കാരണമാകും. അത് മനുഷ്യ ശരീരത്തിനു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

സൂര്യന്റെ ചൂട് തട്ടുംബോൾ വെള്ളത്തിലേക്കും അവിടെ നിന്നും മനുഷ്യരിലേക്കും നീങ്ങുന്ന  ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന  രാസവസ്തുക്കൾ വെള്ളക്കുപ്പികളിൽ അടങ്ങിയിട്ടുണ്ട്.

കുപ്പികളിൽ ആരോഗ്യത്തെ ബാധിക്കുന്ന ചെറിയ പ്ലാസ്റ്റിക് കണങ്ങളും താപനില ഉയർന്നാൽ വെള്ളത്തിലേക്ക് സഞ്ചരിക്കുന്ന കാർസിനോജനുകളും അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്