സൗദിയിൽ 5 ജി സർവീസിൽ ഒന്നാമൻ സൈൻ; മൊബൈലി മക്കയിൽ മാത്രം മുൻ നിരയിൽ
റിയാദ്: 2021 ആദ്യ പാദത്തിൽ തന്നെ സൗദിയിലെ വിവിധ പ്രവിശ്യകളിലെ 53 ഗവർണറേറ്റുകളിൽ 5ജി സേവനങ്ങൾ ലഭ്യമായതായി സൗദി ടെലികോം അറിയിച്ചു.
എസ് ടി സിയും സൈനും 43 ഗവർണ്ണൠറ്റുകളിൽ 5 ജി സേവനം നൽകുന്നുണ്ട്. അതേ സമയം മൊബൈലി 21 ഗവർണ്ണറേറ്റുകളിലാണു സേവനം നൽകുന്നത്.
സൈൻ 350 mpbsഉം എസ് ടി സി 348 mbps ഉം മൊബൈലി 232 mbps ഉം ഡൗൺലോഡ് സ്പീഡ് നൽകുന്നുണ്ട്.
5 ജി സേവനങ്ങൾ നൽകുന്നതിൽ രാജ്യത്ത് ഏറ്റവും മികച്ച് നിൽക്കുന്നത് സൈൻ കമ്പനിയാണ്. അതേ സമയം മക്ക പ്രവിശ്യയിൽ മാത്രം മൊബൈലി സൈനിനേക്കാൾ മികവ് പുലർത്തി.
ലോകത്തെ ഏറ്റവും വേഗതയേറിയ ഇന്റർനെന്റ് സർവീസ് ലഭ്യമാകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യ മുൻ നിരയിൽ ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa