Sunday, September 22, 2024
Saudi ArabiaTop Stories

അൽബൈക്ക് ദുബൈയിലും വരുന്നു

ജിദ്ദ: പ്രമുഖ സൗദി ഫാസ്റ്റ് ഫുഡ്‌ ശൃംഖലയായ അൽബൈക്ക് ദുബൈയിലും ബ്രാഞ്ച് തുടങ്ങുന്നു.

ദുബൈ മാളിലായിരിക്കും അൽബൈക്കിന്റെ പ്രശസ്തവും രുചികരവുമായ ഭക്ഷണ വിഭവങ്ങൾ ലഭ്യമാകുക.

1974 ൽ ജിദ്ദയിൽ ആരംഭിച്ച അൽബൈക് നിലവിൽ 120 ബ്രാഞ്ചുകളുള്ള  ഫാസ്റ്റ് ഫുഡ്‌ കംബനിയാണ്.

സൗദി അറെബ്യക്ക് പുറമെ ബഹ്‌റൈനിൽ മാത്രമാണ് അൽബൈക്കിനു ഒഫീഷ്യൽ ബ്രാഞ്ച് ഉള്ളത്. ബഹറിനിൽ 3 ബ്രാഞ്ചുകൾ ഉണ്ട്.

ലോകത്തെ ഏറ്റവും മികച്ച എട്ട് ഫാസ്റ്റ് ഫുഡ്‌ ശൃംഖലകളിൽ ഒന്നായാണ് അൽബൈകിനെ സി എൻ എൻ എണ്ണിയിട്ടുള്ളത്.

ഒരു ദിവസം ഏറ്റവും കൂടുതൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തതിനുള്ള റെക്കോർഡ് ഹജ്ജ് വേളയിൽ അൽബൈക് സ്ഥാപിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്