ജിദ്ദയിൽ സുബ്ഹ് നമസ്ക്കരിക്കുകയായിരുന്ന പോലീസുകാരനെ കുത്തിക്കൊന്ന ഭീകരനെ വധ ശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: ഫജ്ർ നമസ്ക്കാരം നിർവ്വഹിക്കുകയായിരുന്ന പോലീസുകാരനെ കുത്തിക്കൊന്ന ഐ എസ് ഭീകരനെ ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹാദി ബിൻ മിസ്ഫർ അൽ ഖഹ്താനി എന്ന പോലീസുകാരനാണു വലീദ് സാമി എന്ന ഈജിപ്ഷ്യൻ ഭീകരന്റെ ക്രൂരഹത്യക്കിരയായി രക്തസാക്ഷിയായത്.
തന്റെ ഡ്യുട്ടിക്കിടെ പെട്രോൾ പംബിനോട് ചേർന്നുള്ള ഒരു പള്ളിയിൽ കയറി നമസ്ക്കരിക്കുകയായിരുന്നു പോലീസുകാരൻ.
പള്ളിയിൽ ആരും ഇല്ലെന്ന് മനസ്സിലാക്കി പ്രതി നമസ്ക്കാരത്തിനിടെ അത്തഹിയ്യാത്തിൽ ഇരിക്കുകയായിരുന്ന പോലീസുകാരനെ നിരവധി തവണ കുത്തുകയായിരുന്നു.
സംഭവത്തിനു ശേഷം ആരും കാണില്ലെന്ന് കരുതി രക്ഷപ്പെട്ട പ്രതിയെ അന്വേഷണോദ്യോഗസ്ഥർ പിടികൂടിയിരുന്നു.
മറ്റുള്ളവരെ അവിശ്വാസികളായി കരുതുന്ന തക്ഫീരി ചിന്താഗതിയും രക്തം, പണം, പദവി, ഉടമ്പടികളുടെ ലംഘനം എന്നിവ അനുവദിക്കപ്പെട്ടതാണെന്നുള്ള തീവ്രവാദ ചിന്താഗതിയും പ്രതിക്കുണ്ടായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa