Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പറക്കാൻ പുതിയ വഴികൾ കണ്ടെത്തി ട്രാവൽ ഏജൻസികൾ; യാത്രാ ചിലവ് കുറക്കാൻ പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

കരിപ്പുർ: സൗദിയിലേക്കുള്ള വിവിധ മാർഗങ്ങൾ അടയുംബോൾ പ്രവാസികൾക്ക് തുണയായി പുതിയ മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് വിവിധ ട്രാവൽ ഏജൻസികൾ.

എത്യോപ്യ, റഷ്യ, കിർഗിസ്ഥാൻ, അർമേനിയ തുടങ്ങി വിവിധ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പുതിയ വാതിലുകൾ തുറന്ന മലയാളികൾ ഇപ്പോൾ ഉസ്ബെകിസ്ഥാൻ വഴിയും സൗദിയിലേക്ക് പറക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ്.

സൗദി ക്വാറന്റീൻ ഇല്ലാതെ ഫുൾ പാക്കേജിനു 1.5 ലക്ഷം രൂപയോളമാണു   ഈ രാജ്യങ്ങളിലൂടെയെല്ലാം പോകുന്നവർക്ക് ഏകദേശം  ചിലവ് വരുന്നത്.

ഏഴ് ദിവസത്തെ സൗദി ക്വാറന്റീൻ കൂടി ആവശ്യമുള്ളവർ 50,000 ഇന്ത്യൻ രൂപ കൂടി മുടക്കേണ്ടി വരും. ഇത് സൗദിയിലെ ഹോട്ടൽ ക്വാറന്റീൻ ഫുൾ പാക്കേജ് ചാർജ്ജാണ്.

അതേ സമയം യാത്രക്കാർ കൂടുന്നത് കാണുംബോൾ വിമാനക്കംബനികൾ പെട്ടെന്ന് ടിക്കറ്റ് നിരക്കുകൾ കൂട്ടുന്നത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എത്യോപ്യയിലേക്ക് ആദ്യം പറന്നവർ കൊടുത്തതിന്റെ ഇരട്ടി തുകയാണ് ഇപ്പോൾ ടിക്കറ്റിനു വിമാനക്കംബനികൾ ഈടാക്കുന്നതെന്നത് ഒരു ഉദാഹരണം മാത്രം.

ഈ സാഹചര്യം ഒഴിവാക്കാൻ യാത്ര ചെയ്യുന്ന ദിവസത്തിനോട് അടുത്ത ദിനങ്ങളിൽ  ടിക്കറ്റുകൾ പർച്ചേസ് ചെയ്യാതെ യാത്ര ചെയ്യുന്നതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്.

യാത്ര ചെയ്യുന്നതിന് മുമ്പ് അടുത്തുള്ള ട്രാവൽ ഏജൻസികളുമായി കൂടിയാലോചിച്ച് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്ന ഡേറ്റ് കണ്ടെത്തി യാത്ര ഉറപ്പിച്ചാൽ ചിലവ് കൂടാതിരിക്കാൻ സഹായകരമാകും.

അതോടൊപ്പം രണ്ട് ഡോസ് വാക്സിൻ എടുക്കാൻ സാധിക്കുന്നവർ അത് പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റ് കൈക്കലാക്കുകയും ചെയ്‌താൽ സൗദിയിലെ ക്വാറന്റീൻ വകയിൽ ചെലവാകാനുള്ള 50,000 രൂപയും ലാഭിക്കാൻ കഴിയും.

ഫസ്റ്റ് ഡോസ് സ്വീകരിച്ച പ്രവാസികൾക്ക് നാലാഴ്ച കഴിഞ്ഞാൽ സെക്കൻഡ് ഡോസ് ലഭിക്കുമെന്നതിനാൽ അക്കാര്യത്തിൽ ശ്രദ്ധ പതിക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്