Sunday, September 22, 2024
Saudi ArabiaTop Stories

നാട്ടിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് കൊണ്ടോട്ടി സെന്റർ പലിശ രഹിത വായ്പ നൽകും

കരിപ്പൂർ വിമാനാപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരത്തുക ഉടൻ നൽകണമെന്നും  വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നിക്കണമെന്നും ആവശ്യം

ജിദ്ദ: കോവിഡ് വ്യാപനവും കർശന നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ നാട്ടിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നാട്ടിലെ സർക്കാരിതര തൊഴിലാളികൾക്കും ജിദ്ദ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെന്റർ പലിശ രഹിത സാമ്പത്തിക വായ്പ നൽകുന്നു.

കഴിഞ്ഞ ദിവസം വെബിനാറിലൂടെ സംഘടിപ്പിച്ച കൊണ്ടോട്ടി സെന്റർ ജിദ്ദയുടെയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റ്ന്റെയും സംയുക്ത മീറ്റിങ്ങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്കുള്ളിൽ കഴിയുന്നവർക്കും  ‘ഒരുമ’ കൂട്ടാഴ്മ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ ഉളളവർക്കുമാണ്  വായ്പാ  ആനുകൂല്യം ലഭിക്കുക.

കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന്റെ ഓഫീസിൽ  പ്രവർത്തിക്കുന്ന പലിശ രഹിത നിധിയിൽ നിന്നാണ് വായ്പ നൽകുക.

കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ടവർക്കുള്ള  നഷ്ട്ട പരിഹാര തുക ഉടൻ നൽകേണ്ടതുണ്ട്. അപകട കാരണം എന്തെന്ന് ഇതുവരെ അന്വേഷണ ഏജൻസി പുറത്ത് വിടാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ചെറിയ വിമാനം അപകടത്തിൽ പെട്ടതിന് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ വിചിത്ര നടപടി തുടരുന്നത് നിർത്തി എല്ലാ സർവ്വീസുകളും ഉടനെ പുനസ്ഥാപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസികളുടെ മടക്കയാത്രയുടെയും വാക്‌സിനേഷന്റെയും ആശങ്കകൾ പരിഹരിക്കാൻ കൊണ്ടോട്ടി സെന്റർ ട്രസ്റ്റിന് കീഴിൽ ഹെല്പ് ലൈൻ നമ്പറുകൾ പ്രവർത്തിക്കുന്നുണ്ട്. വിശദ വിവരങ്ങൾക്ക് 919048404825,
919744641547, 919995905502 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ചില ട്രാവൽ ഏജൻസിളും വ്യക്തികളും മതിയായ പഠനങ്ങളും നിയമപരമായ സാധ്യതയും മനസ്സിലാക്കാതെ പ്രവാസികളെ പ്രയാസപെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് കിറ്റുകൾ വിതരണം ചെയ്യാനും നിർധരരായ വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ നൽകാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഭാരവാഹികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

യോഗത്തിൽ ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടി ചർച്ച ഉൽഘാടനം ചെയ്തു എ.ടി ബാവ തങ്ങൾ, റഫീഖ് മാങ്കായി,  കെ കെ ഫൈറൂസ്, പി സി അബുബക്കർ കബീർ നീറാട്, റഷീദ് ചുള്ളിയൻ, മായിൻ കുമ്മാളി, , ഇർഷാദ് കളത്തിങ്ങൽ , പി.ഇ അബ്ദുൽ നാസർ , റഫീഖ് മധുവായി, ജംഷി കട വണ്ടി,റഹീസ് ചേനങ്ങാടൻ  എന്നിവർ സംസാരിച്ചു.

കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രസിഡന്റ് സലിം മധുവായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹ്മത്തലി  എരഞ്ഞിക്കൽ സ്വാഗതം പറഞ്ഞു. കബീർ തുറക്കൽ ഖിറാഅത്തും ട്രഷറർ ഗഫൂര്‍ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്