സൗദിയിൽ മലയാളി യുവാവ് ടാങ്കിൽ മുങ്ങി മരിച്ചു
സൗദിയിലെ വാദി ദവാസിറിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീൺ (35) മുങ്ങി മരിച്ചു.
കൃഷിയിടത്തിലെ ടാങ്കിൽ സുഹൃത്തുക്കളുമൊന്നിച്ച് കുളിക്കാനിറങ്ങിയതായിരുന്നു പ്രവീൺ.
ടാങ്കിനു 12 മീറ്റർ ആഴമുണ്ടായിരുന്നുവെന്നാണു റിപ്പോർട്ട്. പ്രവീൺ ടാങ്കിനു അടിയിലേക്ക് ആഴ്ന്ന് പോകുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷാ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനൂള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പോലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q