സൗദിയിൽ നമസ്ക്കാര സമയം കടകൾ അടപ്പിക്കുന്നതിനെതിരെ ശൂറയിൽ നാളെ തീരുമാനം
റിയാദ്: രാജ്യത്ത് ജുമുഅ ഒഴികെയുള്ള നമസ്ക്കാര സമയങ്ങളിൽ കടകൾ അടപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ശൂറയിൽ തീരുമാനമുണ്ടായേക്കും.
ശൂറയിലെ ഇസ് ലാമിക നീതിന്യായ കമ്മിറ്റിയാണു ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
വ്യാപാര വണിജ്യ സ്ഥാപനങ്ങൾ ജുമു അ ഒഴികെയുള്ള നമസ്ക്കാര സമയങ്ങളിൽ അടച്ചിടാതിരിക്കാൻ മറ്റു വകുപ്പുകളുമായി ചേർന്ന് മതകാര്യ വകുപ്പ് തീരുമാനമെടുക്കണമെന്നാണു നിർദ്ദേശം.
ജുമുഅ ഒഴികെയുള്ള നമസ്ക്കാര സമയങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾ നിർത്തി വെക്കുന്നതിനെതിരെ പല ശൂറാ അംഗങ്ങളും നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa