സൗദി ഇനി ഡിജിറ്റൽ ബാങ്കിംഗിലേക്ക് : എസ് ടി സി അടക്കം രണ്ട് ഡിജിറ്റൽ ബാങ്കിന് മന്ത്രിസഭയുടെ അംഗീകാരം
റിയാദ് : സൗദി അറേബ്യയും ഡിജിറ്റൽ ബാങ്കിംഗിലേക്ക്. രാജ്യത്ത് രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ സൗദി മന്ത്രി സഭ തീരുമാനിച്ചു.
എസ്ടിസി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തികരിക്കാൻ ധനമന്ത്രിയെ സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
നിലവിലുള്ള എസ്ടിസി പേ 250 കോടി മൂല ധനത്തോടെ എസ് ടി സി ബാങ്കായി രൂപമാറ്റം ചെയ്യുകയാണ് ചെയ്യുക.
സ്വകാര്യ നിക്ഷേപകരടങ്ങുന്ന ഒരു കൺസോർഷ്യമാണ് 150 കോടി റിയാൽ മുതൽ മുടക്കിൽ സൗദി ഡിജിറ്റൽ ബാങ്ക് സ്ഥാപിക്കുന്നത്.
സാധാരണ ബാങ്കുകളെപ്പോലെ ബ്രാഞ്ചുകളോ ജിവനക്കാരോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകൾ പക്ഷേ സാധാരണ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും നൽകുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa