റിയാദിൽ പുതിയ എയർപോർട്ട് നിർമ്മിക്കുമെന്ന് റിപ്പോർട്ട്
സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ കീഴിൽ റിയാദിൽ പുതിയ എയർപോർട്ട് നിർമ്മിക്കുന്ന തിന് പദ്ധതിയുള്ളതായി ബ്ലുംബർഗ് റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ കീഴിൽ സൗദിയിൽ പുതിയ വിമാനക്കമ്പനി ആരംഭിക്കുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
സൗദിയിൽ വരാൻ പോകുന്ന ടൂറിസം വികസനത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയായിരിക്കും പുതിയ എയർപോർട്ട് ൻ്റെയും വിമാനക്കമ്പനിയുടെയും ലക്ഷ്യം.
പുതിയ എയർലൈൻ വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും സേവനം നൽകുമെന്നും നിലവിലുള്ള സൗദി എയർലൈൻസ് ജിദ്ദയിൽ നിന്ന് മത ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നൂ.
ആഗോള തലത്തിൽ തന്നെ മുൻ നിരയിൽ ഉള്ള 430 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ഇന്ത്യയിലെ റി ലയൻസിലടക്കം വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa