Sunday, November 24, 2024
Saudi ArabiaTop Stories

ആറു മേഖലകളിൽ കൂടി സൗദിവത്ക്കരണം നടപ്പാക്കും; 40,000 ത്തിൽ പരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

റിയാദ്: സൗദി യുവതീ യുവാക്കൾക്ക് 40,000 ത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പുതിയ സൗദിവത്ക്കരണ പദ്ധതി സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ചു.

ടെക്നിക്കൽ ആൻ്റ് എഞ്ചിനീയറിംഗ് പ്രൊഫഷനുകൾ, ഡ്രൈവിംഗ് സ്കൂൾ, റിയൽ എസ്റ്റേറ്റ്, സിനിമ, കസ്റ്റംസ് ആൻ്റ് ക്ളിയറൻസ്, ലീഗൽ അഡ്വൈസ് ആൻഡ് ലോ ഫേംസ് എന്നീ മേഖലകളാണു സൗദിവത്ക്കരണത്തിനു വിധേയമാകുക.

മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി സൗദി യുവതീ യുവാക്കളെ പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായാണു ഈ നടപടി.

കൂടുതൽ യുവതീ യുവാക്കളെ സ്വകാര്യ മേഖലകളിലേക്ക് ആകർഷിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും സൗദി വത്ക്കരണ പദ്ധതികൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്