സൗദിയിലേക്ക് തൊഴിൽ വിസകൾ അനുവദിക്കുന്നത് നിർത്തൽ ചെയ്യാനും സൗദിവത്ക്കരണം എല്ലാ മേഖലകളിലും പൂർത്തിയാക്കാനും സാധ്യമാകില്ലെന്ന് സൗദി സാമ്പത്തിക കാര്യ ലേഖകൻ
ജിദ്ദ: നിലവിൽ അനുവദിക്കുന്ന തൊഴിൽ വിസകളെല്ലാം നിർത്തൽ ചെയ്ത് സൗദി വത്ക്കരണം പൂർത്തീകരിക്കാൻ സാധിക്കില്ലെന്ന് സൗദിയിലെ പ്രമുഖ സാമ്പത്തിക കാര്യ ലേഖകൻ
താമിർ അൽ സഈദ് അഭിപ്രായപ്പെട്ടു.
നിലവിൽ സൗദിവത്ക്കരണത്തിനു തിരഞ്ഞെടുത്ത പ്രഫഷനുകളധികവും ഉയർന്ന നിലവാരമുള്ളതും സൗദികൾക്ക് അനുയോജ്യമായതുമാണ്. അതേ സമയം പല പ്രഫഷനുകളും നിലവിലെ സാഹചര്യത്തിൽ സൗദിവത്ക്കരണത്തിനു അനുയോജ്യമല്ലാത്തവയാണെന്നും താമിർ സഈദ് പറഞ്ഞു.
അക്കൗണ്ടിംഗ് പ്രഫഷനുകളിൽ സൗദിവത്ക്കരണം വന്നിട്ടുണ്ടെങ്കിലും മറ്റു അഡ്മിനിസ്റ്റ്രേറ്റീവ് ജോലികൾ ചെയ്യുകയാണെന്ന വ്യാജേന വിദേശികൾ അക്കൗണ്ടിംഗ് ജോലികൾ ചെയ്യുന്നുണ്ട്.
കംബനികൾ പലതും പരിശോധനാക്കമ്മറ്റികളെ വഞ്ചിക്കുകയാണെന്നും തൊഴിൽ മേഖലകളിൽ ഇത്തരം കൃത്രിമത്വങ്ങൾ ഇല്ലാതാക്കാൻ അക്കൗണ്ടിംഗ് മേഖലയുടെ സ്വദേശിവത്ക്കരണം ശക്തമായി നിരീക്ഷിക്കണമെന്നും മാനവ വിഭവ ശേഷി മന്ത്രാലയത്തോട് താമിർ സഈദ് ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
