മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്: ഈ വർഷത്തെ ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ജൂൺ 11 നായിരുന്നു ദുൽ ഖഅദ് മാസാരംഭം എന്നതിനാൽ ദുൽ ഖഅദ് 29 പൂർത്തിയാകുന്ന ജൂലൈ 9 വെള്ളിയാഴ്ച വൈകുന്നേരമാണു മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
നഗ്ന നേത്രങ്ങൾ കൊണ്ടോ ഉപകരണങ്ങൾ ഉപയോഗിച്ചോ മാസപ്പിറവി ദർശിച്ചവർ അടുത്തുള്ള കോടതികളിൽ എത്തി സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഈ വർഷം ദുൽ ഖഅദ് 30 പൂർത്തിയാക്കുമെന്നും ജൂലൈ 11നായിരിക്കും ദുൽ ഹിജ്ജ ആരംഭിക്കുകയെന്നും അത് പ്രകാരം ജൂലൈ 19 അറഫാ ദിനവും ജൂലൈ 20 നു ബലി പെരുന്നാളുമായിരിക്കുമെന്നും സൗദിയിലെ ഗോള ശാസ്ത്ര ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
