Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അനധികൃതമായി പണം കടത്താൻ വിദേശിയെ സഹായിച്ച സൗദി വനിതക്ക് രണ്ട് വർഷം ജയിലും യാത്രാ വിലക്കും ശിക്ഷ

റിയാദ്: ഒരു ഏഷ്യൻ വംശജനു വേണ്ടി അനധികൃതമായി രാജ്യത്തിനു പുറത്തേക്ക് പണം കടത്താൻ ശ്രമിച്ച സൗദി വനിതക്ക് രണ്ട് വർഷത്തെ തടവും രണ്ട് വർഷത്തെ യാത്രാ വിലക്കും ശിക്ഷ വിധിച്ചതായി പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിച്ചു.

കമ്മീഷനു പകരമായിരുന്നു സൗദി വനിത പണം സൗദിക്ക് പുറത്തേക്ക് കടത്താമെന്ന് ഏഷ്യൻ വംശജനുമായി കരാർ ചെയ്തിരുന്നത്.

പണം അടങ്ങിയ ബാഗ് സൗദിക്ക് പുറത്തെത്തിക്കുന്നതിനു പ്രതി ഒരു ഉദ്യോഗസ്ഥനുമായി കരാറിൽ എത്തിയിരുന്നെങ്കിലും പണം അയക്കുന്നതിൻ്റെ തൊട്ട് മുംബ് പ്രസ്തുത ഉദ്യോഗസ്ഥൻ പണം കടത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിനെത്തുടർന്ന് യുവതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും പണം കണ്ടു കെട്ടുകയുമായിരുന്നു.

പണം കടത്താൻ ഏൽപ്പിച്ച ഏഷ്യൻ വംശജൻ പണം അയക്കാൻ നിശ്ചയിക്കപ്പെട്ടതിൻ്റെ തലേ ദിവസം മറ്റൊരു രാജ്യത്തേക്ക് കടന്നിരുന്നു. അവിടെ വെച്ച് സൗദി വനിതയിൽ നിന്ന് പണം ഏറ്റു വാങ്ങാനായിരുന്നു പദ്ധതി.

കുറ്റകൃത്യത്തിൻ്റെ ആസൂത്രകനായ ഏഷ്യക്കാരനെ തിരികെ കൊണ്ട് വരുന്നതിനായി ഇൻ്റർ പോളിൻ്റെ സഹായം തേടുമെന്നാണൂ പ്രോസിക്യൂഷൻ വൃത്തങ്ങൾ അറിയിക്കുന്നത്.

രാജ്യത്തിൻ്റെ സാംബത്തിക വ്യവസ്ഥക്ക് തുരങ്കം വെക്കുന്ന ഏത് തരം പ്രവർത്തനങ്ങളെയും ശക്തമായി നേരിടുമെന്നും അത്തരം പ്രവർത്തനങ്ങൾ വൻ കുറ്റ കൃത്യങ്ങളിൽ പെട്ടതാണെന്നും സൗദി പബ്ളിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്