Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇനി മുതൽ എല്ലാ പ്രായക്കാർക്കും സെകൻഡ് ഡോസ് വാക്സിൻ ലഭ്യമാകും

റിയാദ്: എല്ലാ പ്രായത്തിലുമുള്ള സ്വദേശികൾക്കും വിദേശികൾക്കും ഇനി മുതൽ സെകൻഡ് ഡോസ് വാക്സിൻ ലഭ്യമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സെക്കൻഡ് ഡോസ് വാക്സിൻ ലഭിക്കാനായി സ്വിഹതീ ആപ് വഴി രെജിസ്റ്റർ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

സൗദിയിൽ നിലവിൽ 10805 ആക്റ്റീവ് കേസുകളാണുള്ളത്. പുതുതായി 1112 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ 1189 പേർ സുഖം പ്രാപിച്ചു.

ഗുരുതരാവസ്ഥയിൽ 1418 രോഗികൾ കഴിയുന്നു. 13 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 7976 ആയി ഉയർന്നിട്ടുണ്ട്.

സൗദിയിൽ ഇത് വരെ 1,97,41,082 ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. അതിൽ 2.2 മില്ല്യൻ സെക്കൻഡ് ഡോസാണു നൽകിയിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രണ്ടേക്കാൽ ലക്സത്തിലധികം ഡോസ് രെജിസ്റ്റ്രേഷനാണു നടന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്