ഒമാൻ സുൽത്താന് നിയോമിൽ ഊഷ്മള സ്വീകരണം; സൽമാൻ രാജാവിന് ഒമാന്റെ പരമോന്നത ബഹുമതി
നിയോം: ഒദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ്നെ നിയോമിൽ സല്മാൻ രാജാവ് സ്വീകരിച്ചു.
നേരത്തെ നിയോം എയർപോർട്ടിൽ ഇറങ്ങിയ സുൽത്താനെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ നേരിട്ടെത്തി സ്വീകരിക്കുകയും ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ നടക്കുകയും ചെയ്തിരുന്നു.
സല്മാൻ രാജാവിനു ഒമാൻ സുൽത്താൻ ഒമാൻ്റെ പരമോന്നത ബഹുമതിയായ അൽ സഈദ് അവാർഡ് സമ്മാനിച്ചു. ശേഷം സൗദി പരമോന്നത ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് മെഡൽ സല്മാൻ രാജാവ് ഹൈതം ബിൻ താരിഖിനും സമ്മാനിച്ചു.
സൗദി ഒമാൻ ഏകോപന സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിൽ ഒപ്പിടുന്നതിനു ഇരു രാഷ്ട്ര നേതാക്കളും സാക്ഷ്യം വഹിച്ചു.
രണ്ട് ദിവസത്തെ സുൽത്താൻ്റെ സൗദി സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു സഹായകരമാകും എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa