Wednesday, September 25, 2024
Saudi ArabiaTop Stories

937 ൻ്റെ ഊരാക്കുടുക്കിൽപ്പെട്ട് സൗദി പ്രവാസികൾ; ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ആയിരക്കണക്കിനാളുകൾ നേരിടേണ്ടി വരിക നിരവധി പ്രതിസന്ധികൾ

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബറായ 937 മായി ബന്ധപ്പെട്ട ചില പ്രതിസന്ധികളിലാണു സമീപ ദിനങ്ങളിൽ നാട്ടിലും വിദേശത്തുമുള്ള സൗദി പ്രവാസികൾ കഴിയുന്നത്.

തവക്കൽനാ ആപിൽ ഇമ്യൂൺ ആകാനായി നാട്ടിൽ നിന്നെടുത്ത വാക്സിൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത് വാക്സിൻ രെജിസ്റ്റ്രേഷൻ നടത്താൻ ശ്രമിക്കുന്നതിനിടെ ബ്ളോക്ക് ആയ പ്രവാസികൾ നിരവധിയുണ്ട്.

രണ്ടിലധികം തവണ അപേക്ഷ തള്ളിയതിനു ശേഷം മൂന്നാമതും അപേക്ഷിച്ചവരുടെ അപേക്ഷയും തള്ളിയാലാണു ബ്ളോക്ക് വരുന്നത്. ബ്ളോക്ക് കിട്ടിയവർ തുടർന്ന് 937 എന്ന സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ടോൾ ഫ്രീ നംബറിലേക്ക് വിളിക്കാനാണു മെസ്സേജ് കാണിക്കുന്നത്.

എന്നാൽ 937 ൽ വിളിക്കുന്നവരോട് 937 ഇൻ്റെ ഇ മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കാനാണു പറയുന്നത്. എന്നാൽ 937 ൻ്റെ ഇ മൈൽ ഐഡിയിൽ അപേക്ഷ സമർപ്പിച്ചാൽ നേരത്തെ ബ്ളോക്ക് ആക്കിയ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിക്കാനും പറയുന്നു. അവിടെ പോയി അപേക്ഷിക്കാൻ ബ്ളോക്ക് ചെയ്തത് കാരണം സാധിക്കുകയുമില്ല.

ഇതേ അവസ്ഥയാണു സൗദിയിൽ എത്തിയ പ്രവാസികൾക്കും ഉള്ളത്. നാട്ടിൽ നിന്ന് എടുത്ത വാക്സിൻ സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ആകാനും അത് പോലെ നാട്ടിൽ നിന്നെടുത്ത സെകൻഡ് ഡോസ് സർട്ടിഫിക്കറ്റ് അപ് ലോഡ് ആകാനും നിരവധിയാളുകളാണു പ്രയാസപ്പെടുന്നത്. എന്നാൽ എല്ലാവർക്കും 937 മായി ബന്ധപ്പെടുന്ന സമയം ആശ്വാസകരമായ മറുപടിയോ പരിഹാരമോ ലഭിക്കുന്നുമില്ല.

ചുരുക്കത്തിൽ ഇനി സൗദി എംബസി അറ്റസ്റ്റ് ചെയ്താൽ പോലും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അരോഗ്യ മന്ത്രാാലയത്തിൽ എങ്ങനെ അപ് ലോഡ് ചെയ്യുമെന്ന ചിന്തയിലാണു ഇപ്പോൾ നാട്ടിലും നാട്ടിൽ നിന്ന് വാക്സിനെടുത്ത് സൗദിയിലെത്തുകയും ചെയ്ത ആയിരക്കണക്കിനു പ്രവാസികൾ.

ഇപ്പോഴത്തെ ഈ അവസ്ഥ പരിഹരിക്കാതിരുന്നാൽ ഒരു പക്ഷേ നിലവിൽ സൗദിയിൽ എത്തിയവർക്ക് ഇമ്യൂൺ ആകുന്നതിനായി വീണ്ടും വാക്സിൻ സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്.

നാട്ടിലുള്ളവർക്കാണെങ്കിൽ ഇമ്യൂൺ ആകാതെ പോയാൽ അൻപതിനായിരത്തിലധികം രൂപ സൗദിയിൽ ക്വാറൻ്റീനായി മുടക്കേണ്ട സ്ഥിതിയുമാണുള്ളത്. ഇനി പണം കൊടുത്ത് ക്വാറൻ്റീൻ പാക്കേജിൽ പോയാലും സൗദിയിലെത്തിയ ശേഷം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്യാൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ ബ്ളോക്ക് നീങ്ങേണ്ടതുണ്ട്. അല്ലെങ്കിൽ വീണ്ടും 2 ഡോസ് വാക്സിൻ കൂടി എടുക്കേണ്ടി വരുമോ എന്ന ആശങ്കയും പലർക്കുമുണ്ട്.

ഏതായാലും ഈ സാഹചര്യത്തിൽ സൗദിയിലെ ഇന്ത്യൻ എംബസി വാക്സിൻ സർട്ടിഫിക്കറ്റുകൾ ബ്ളോക്കുകൾ നീക്കി അപ് ലോഡ് ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനു ആവശ്യമായ ഇടപെടലുകൾ ആരോഗ്യ മന്ത്രാലയത്തിൽ നടത്തണമെന്നും അതിനു സൗദിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടനകൾ എംബസിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നുമാണു പ്രവാസികൾക്ക് ആവശ്യപ്പെടാനുള്ളത്.

ഇല്ലെങ്കിൽ ധന നഷ്ടത്തിനു പുറമെ നാലു ഡോസ് വാക്സിൻ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് നിരവധി പ്രവാസികൾ നിർബന്ധിതരാകേണ്ട സാഹചര്യമാണിപ്പോഴുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്