സൗദിയിൽ ഇഖാമ തൊഴിൽ നിയമ ലംഘകരെ പിടി കൂടുന്നത് തുടരുന്നു; ഒരാഴ്ചക്കിടെ നടന്ന പരിശോധനയിൽ മാത്രം 17000 ത്തിൽ പരം വിദേശികൾ പിടിയിൽ
റിയാദ: സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു.
ദുൽ ഖഅദ് 28 നും ദുൽ ഹിജ്ജ 4 നും ഇടയിലുള്ള ഒരാഴ്ചക്കാലത്തിനുള്ളിൽ മാത്രം നടന്ന പരിശോധനകളിൽ 17,953 നിയമ ലംഘകരെയാണു പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതിൽ 7512 ഇഖാമ നിയമ ലംഘകർ, 1131 തൊഴിൽ നിയമ ലംഘകർ, 9310 അതിർത്തി സുരക്ഷാ നിയമ ലംഘകർ – ഉൾപ്പെടുന്നു.
239 പേർ അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചതിനു പിടിക്കപ്പെട്ടിട്ടുണ്ട്. നുഴഞ്ഞു കയറ്റക്കാരിൽ 55 ശതമാനം എത്യോപ്യക്കാരും, 38 ശതാമാനം യമനികളും, 7 ശതമാനം മറ്റു രാജ്യക്കാരുമാണ്.
സൗദിയിൽ നിന്ന് അനധികൃതമായി പുറത്തേക്ക് കടക്കാൻ ശ്രമിച്ച 24 പേരും നിയമ ലംഘകർക്ക് അഭയം നൽകിയ 8 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്.
അറെബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa