ഹജ്ജിനു അൽ ഖസീമിൽ നിന്ന് മക്കയിൽ ഒട്ടകപ്പുറത്തെത്താൻ കൂലി ഒരു റിയാൽ മാത്രം; പഴയ കാല ഹജ്ജ് ദൃശ്യങ്ങളും മറ്റും അയവിറക്കി ഒരു വീഡിയോ
മക്ക: കാലം പിന്നിട്ട് മനുഷ്യൻ അതി വേഗതയുടെ യുഗത്തിലെത്തി നിൽക്കുംബോൾ പഴയ കാല ഹജ്ജോർമ്മകൾ അയവിറക്കുന്ന ഒരു വീഡിയോ പ്രസിദ്ധീകരിച്ച് സൗദി ചാനൽ.
ദിവസങ്ങളെടുത്ത് ബുറൈദയിൽ നിന്ന് മക്കയിലേക്ക് ഒരു തീർത്ഥാടകനെ എത്തിക്കുന്നതിനു അന്ന് ഒട്ടകത്തെ നയിക്കുന്നയാൾക്ക് പ്രതിഫലം നൽകിയിരുന്നത് ഒരു റിയാൽ മാത്രമായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.
1920 കളിലായിരുന്നു ഒരു റിയാലിനു ബുറൈദയിൽ നിന്ന് മക്കയിലേക്ക് ഒട്ടകപ്പുറത്ത് ഗതാാഗത സൗകര്യം ഒരുക്കി ഹാജിമാരെ എത്തിച്ചത്.
1950 കളിൽ തൻ്റെ പിതാവ് 30 പേരുമായി ഒരു കാറിൽ ബുറൈദയിൽ നിന്ന് പതിവായി മക്കയിലേക്ക് ഗതാഗത സൗകര്യം ഒരുക്കാറുണ്ടായിരുന്നതായി ഖസീമിലെ ഹജ്ജ് കാരവൻ സംഘ സ്ഥാപകൻ സ്വാലിഹ് അൽ അതീഖ് പറയുന്നു. അന്നത്തെ കാർ അദ്ദേഹം വീഡിയോയിൽ കാണിക്കുന്നുണ്ട്.
പഴയ കാലത്തെ ഹജ്ജ് യാത്രകളുടെ ദൃശ്യങ്ങളും ഖസീമിൽ നിന്ന് മക്കയിലേക്കുള്ള യാത്രകളും വിശദീകരിക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa