സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ സ്വദേശികൾക്ക് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കുന്നു
റിയാദ്: ആഗസ്ത് 9 മുതൽ സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മുഴുവൻ സൗദി പൗരന്മാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേ സമയം 12 വയസ്സിനു താഴെയുള്ളവർ നിബന്ധനയിൽ നിന്ന് ഒഴിവാകും. അവർ കൊറോണ കവർ ചെയ്യുന്ന ഇൻഷൂറൻസ് എടുത്തിരിക്കണം.
അതോടൊപ്പം കൊറോണ ബാധിച്ച് സുഖം പ്രാപിച്ച് 6 മാസം കഴിയാത്തവർക്കും കൊറോണ ബാധിച്ച് സുഖം പ്രാപിച്ച ശേഷം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും നിബന്ധനയിൽ നിന്ന് ഇളവുണ്ട്.
കൊറോണ വ്യാപനത്തെ തടയുന്നതിനുള്ള മന്ത്രാലയത്തിൻ്റെ അശ്രാന്ത പരിശ്രമത്തിൻ്റെ ഭാഗമായാണു പുതിയ നിബന്ധന ബാധകമാക്കിയിട്ടുള്ളത്.
ഉയർന്ന് വരുന്ന വൈറസിൻ്റെ വക ഭേദങ്ങളെ പ്രതിരോധിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa