സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്ക് യാത്രാ വിലക്ക്
റിയാദ്: സൗദി പൗരന്മാർ ഇന്തോനേഷ്യയിലേക്ക് നേരിട്ടോ അല്ലാതെയോ പ്രവേശിക്കുന്നതിനു സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി.
ഇന്തോനേഷ്യയിലെ കൊറോണ വ്യാപനവും പുതിയ വക ഭേദം വന്ന വൈറസിൻ്റെ സാന്നിദ്ധ്യവുമെല്ലാമാണു വിലക്കേർപ്പെടുത്താൻ കാരണം.
നിലവിൽ ഇന്തോനേഷ്യയിലുള്ള സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്നും വൈറസ് വ്യാപനമുള്ള ഏരിയകളിൽ നിന്ന് വിട്ട് നിൽക്കണമെന്നും എത്രയും പെട്ടെന്ന് സൗദിയിലേക്ക് മടങ്ങാൻ ശ്രമിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.
നേരത്തെ ആഭ്യന്തര മന്ത്രാലയം ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് നേരിട്ടും അല്ലാതെയും പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa