സൗദിയിൽ വാക്സിനെടുക്കാത്തവർക്ക് പൂട്ട് വീഴാൻ ഇനി പത്ത് ദിവസം മാത്രം ബാക്കി; നാട്ടിൽ നിന്ന് വാക്സിനെടുത്ത് സൗദിയിലെത്തിയ നിരവധി പ്രവാസികൾ ആശങ്കയിൽ
ജിദ്ദ: വാക്സിനെടുക്കാത്തവർക്ക് സൗദിയിലെ മാളുകളിലും കടകളിലും പ്രവേശിക്കുന്നതിനും പൊതു ഗതാഗതം ഉപയോഗിക്കുന്നതിനും ഹോട്ടലുകളിലും കോഫീ ഷോപ്പുകളിലും ബാർബർ ഷോപ്പുകളിലും മറ്റു സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള അധികൃതരുടെ തീരുമാനം നടപ്പിൽ വരാൻ ഇനി വെറും പത്ത് ദിവസം മാത്രം ബാക്കി.
ദുൽ ഹിജ്ജ 22 അഥവാ ആഗസ്ത് 1 ഞായറാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് സൗദി നഗര ഗ്രാമ പാർപ്പിട കാര്യ വകുപ്പ് മന്ത്രാലയം വീണ്ടും മുന്നറിയിപ്പും നൽകിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ വാക്സിനെടുത്ത് നാട്ടിൽ നിന്ന് സൗദിയിലെത്തുകയും എന്നാൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷിച്ചിട്ടും ഇപ്പോഴും ഇമ്യൂൺ സ്റ്റാറ്റസ് വരാതിരിക്കുകയും ചെയ്യുന്ന നിരവധി പ്രവാസികൾ ആഗ്സ്ത് ഒന്ന് മുതൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണുള്ളത്.
സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനോ കടകളിൽ പോകുന്നതിനോ പബ്ളിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കുന്നതിനോ വാക്സിനേഷൻ നിർബന്ധമാണെന്നതിനാൽ ഇനി എന്ത് ചെയ്യുമെന്ന ചോദ്യമാണു പല പ്രവാസികളും ഉന്നയിക്കുന്നത്.
ഈ സാഹചര്യത്തിൽ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കയ്യിലുള്ളവർക്ക് അവ കാണിച്ച് പരിശോധനകളിൽ ബോധ്യപ്പെടുത്തിയാൽ മതിയാകുമോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.
സൗദി അധികൃതരുമയി ബന്ധപ്പെട്ട് ഈ വിഷയത്തിൽ ഇങ്ങനെ സൗദിയിൽ കുടുങ്ങിയ പ്രവാസികൾക്ക് അനുകൂലമായ ഒരു തീരുമാനം കൊണ്ട് വരുന്നതിനു ഇന്ത്യൻ എംബസി ഇടപെടണമെന്ന ആവശ്യമാണു പ്രവാസികൾ ഇപ്പോൾ ഉയർത്തുന്നത്.
നിയമം പുലിവാലാകുമോ എന്ന് പേടിച്ച് നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത് ആഴ്ചകൾ കഴിയുന്നതിനും മുംബെ സൗദിയിലെത്തി വീണ്ടും വാക്സിൻ എടുക്കേണ്ട ഗതികേടിലാണു പലരുമുള്ളത്. പലരും അത്തരത്തിൽ മൂന്നാമത് വാക്സിൻ സ്വീകരിച്ചിട്ടുമുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയം വാക്സിനേഷൻ അപ്രൂവലിനുള്ള അപേക്ഷ തള്ളുന്നതിൻ്റെ മാനദണ്ഡങ്ങളെങ്കിലും ഒന്ന് അന്വേഷിച്ച് വ്യക്തമാക്കാൻ ഇന്ത്യൻ എംബസിക്ക് സാധിക്കുമെങ്കിൽ അത് പ്രവാസികൾക്ക് വലിയ ഉപകാരമാകുമായിരുന്നു എന്നാണു പലരും പറയുന്നത്.
ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള അപേക്ഷകൾ തള്ളുന്നതോടൊപ്പാം മൂന്ന് തവണ തള്ളിയവർക്ക് ബ്ളോക്ക് വീണത് നിരവധി പേർക്ക് ഇപ്പോഴും വലിയ പ്രയാസമാണുണ്ടാക്കുന്നത്. സമീപ ദിനങ്ങളിൽ പലരുടെയും അപേക്ഷകൾ സ്വീകരിക്കുന്നത് കാണുംബോൾ ഒരിക്കൽ കൂടി അപേക്ഷിച്ഛാാൽ പരിഹാരം കണ്ടെക്കാമെന്ന പ്രതീക്ഷയും ബ്ളോക്ക് കാരണം അസ്ഥാനത്താകുന്ന സ്ഥിതിയാണുള്ളത്. ഏതായാലും ഈ വിഷയത്തിൽ പ്രവാസികളുടെ ആശങ്കകൾക്കും മനസിക പ്രയാസങ്ങൾക്കും പരിഹാരം കാണാൻ ഇന്ത്യൻ എംബസി അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa