റൗളാ ശരീഫിൽ നമസ്ക്കരിക്കുന്നതിന് ഒരു സമയക്രമം കൂടി പ്രഖ്യാപിച്ചു
മദീന: മസ്ജിദുന്നബവിയിലെ റൗളാ ശരീഫിൽ നമസ്ക്കരിക്കുന്നതിന് നേരത്തെയുള്ളതിനു പുറമെ പുതിയ ഒരു സമയക്രമം കൂടി ഒരുക്കിയതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു.
പുതിയ സമയ ക്രമം രാത്രി 10 മണി മുതൽ പുലർച്ചെ 2.30 വരെയായിരിക്കുമെന്നാണു അധികൃതർ അറിയിച്ചിട്ടുള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും സമയക്രമം ബാധകമാകും. ഹജ്ജ് തീർഥാടകരെയും സിയാറത്തിനെത്തുന്ന മറ്റുള്ളവരെയും പരിഗണിച്ചാണു പുതിയ ഷെഡ്യൂൾ കൂടി പ്രഖ്യാപിച്ചത്.
വിശ്വാസികൾക്ക് ഇഅതമർനാ ആപ് വഴിയോ തവക്കൽനാ ആപ് വഴിയോ റൗളയിൽ നമസ്ക്കരിക്കുന്നതിനുള്ള അനുമതി നേടാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa