Tuesday, October 1, 2024
Saudi ArabiaTop Stories

സൗദിയിൽ ചായയുണ്ടാക്കാൻ പറഞ്ഞപ്പോൾ പബ്ജി കളിച്ച ഭാര്യക്ക് ഭർത്താവിൻ്റെ മർദ്ദനം

ജിദ്ദ: ബലി പെരുന്നാൾ ദിവസം ചായയുണ്ടാക്കാൻ ഭാര്യയോട് ആവശ്യപ്പെട്ടപ്പോൾ പബ്ജിയിൽ മുഴുകിയിരുന്ന ഭാര്യക്ക് ഭർത്താവിൻ്റെ മർദ്ദനം.

സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തിയ ഭർത്താവ് ഭാര്യയോട് ചായയുണ്ടാക്കാൻ ആവശ്യപ്പെട്ടെങ്കിലും പബ്ജിയിൽ ലയിച്ചിരുന്ന ഭാര്യ ആവശ്യം ശ്രദ്ധിക്കാതിരിക്കുകയും തുടർന്ന് ഭർത്താവ് തലയിലെ വട്ട് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

എന്നാൽ തന്നെ അനാവശ്യമായി മർദ്ദിച്ച ഭർത്താവിനെ ശിക്ഷിക്കണമെന്നും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണു ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്.

വീട്ടിലെ എല്ലാ കാര്യങ്ങളും കൃത്യമായി നിർവ്വഹിക്കുന്ന തന്നെ പബ്ജി കളിക്കുന്നതിൽ നിന്നും ഭർത്താവ് വിലക്കിയിരിക്കുകയാണെന്നും തൻ്റെ ഒഴിവ് സമയങ്ങളിൽ മാത്രമേ താൻ കളിക്കാറുള്ളൂ എന്നുമാണു ഭാര്യ പറയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്