Tuesday, October 1, 2024
Saudi ArabiaTop Stories

അവസാന ശ്രമത്തിൽ തവക്കൽനായിൽ ഇമ്യൂണായതിൽ ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ട് നൂറുകണക്കിനു സൗദി പ്രവാസികൾ

കരിപ്പൂർ: തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ വാക്സിനേഷൻ അപ്രൂവൽ നേടുന്നതിനുള്ള സൈറ്റിൽ അപേക്ഷിച്ച് രണ്ട് തവണ അപേക്ഷ തള്ളിയ നൂറുകണക്കിനാളുകൾ മൂന്നാം തവണ അപേക്ഷിച്ച് ഇമ്യൂൺ ആയി.

മൂന്ന് തവണയും തള്ളിയവർ ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന സാഹചര്യത്തിലാണു കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നൂറുകണക്കിനാളുകളുടെ അപേക്ഷകൾ സ്വീകരിച്ച് ഇമ്യൂൺ ആയിട്ടുള്ളത്.

നേരത്തെ മൂന്ന് തവണ അപേക്ഷിച്ച് തള്ളിയാൽ പിന്നീട് അപേക്ഷിക്കാൻ സാധിക്കാനാകാത്ത വിധം ബ്ളോക്ക് വീഴുമെന്ന് യാതൊരു സൂചനയും അറിവും ആർക്കും ഇല്ലാതിരുന്നതിനാൽ അപേക്ഷ തള്ളുന്നവർ വീണ്ടും ഫയലുകളിൽ പ്രത്യേകിച്ച് മാറ്റം ഒന്നും വരുത്താതെത്തന്നെ അപേക്ഷിക്കുന്ന ശൈലിയായിരുന്നു ഉണ്ടായിരുന്നത്. പലരെയും ബ്ളോക്കാക്കിയതും ആ രീതിയിൽ അപേക്ഷിച്ചതായിരുന്നു.

എന്നാൽ പിന്നീട് അപേക്ഷകൾ നൽകിയവർ പലരും വിവിധ കാര്യങ്ങൾ സൂക്ഷിച്ചായിരുന്നു മൂന്നാമത് അപേക്ഷകൾ നൽകിയതും ഇമ്യൂൺ ആയതും. അവ താഴെ വിവരിക്കുന്നു.

പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജും സെകൻഡ് പേജും സ്കാൻ ചെയ്ത് ക്ളിയറുള്ള പിഡിഎഫ് ആക്കി സമർപ്പിച്ചു. രണ്ട് തവണ തള്ളിയവർ അധികവും വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞാണു പിന്നീട് അപേക്ഷിച്ചത് എന്നാണു അറേബ്യൻ മലയാളിക്ക് മനസ്സിലാക്കാൻ സാധിച്ചത്. എല്ലാ പിഡിഎഫുകൾക്കും ഫയലുകൾക്കനുസൃതമായ ഫയൽ നെയിം കൊടുത്തിരുന്നു എന്നതും പ്രധാനമാണ്.

അപേക്ഷകർ ശ്രദ്ധിച്ച മറ്റൊരു പ്രധാന സംഗതി രണ്ട് വാക്സിനുകളും ഒരു അതോറിറ്റിയുടേതാകുക എന്നായിരുന്നു. അതായത് കേന്ദ്രത്തിൻ്റെ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റാണെങ്കിൽ കേന്ദ്രത്തിൻ്റെ തന്നെ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും കേരളത്തിൻ്റെ സെക്കൻഡ് ഡോസ് സർട്ടിഫിക്കറ്റാണെങ്കിൽ കേരളത്തിൻ്റെ തന്നെ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റുമായിരുന്നു സമർപ്പിച്ചിരുന്നത്. അതേ സമയം കേന്ദ്രത്തിൻ്റെ രണ്ടും കേരളത്തിൻ്റെ രണ്ടും സമർപ്പിച്ചും ചിലർ ഇമ്യൂൺ ആയിട്ടുണ്ട്.

ഇനിയും ഇമ്യൂൺ ആകാനുള്ള ബ്ളോക്ക് ആകാത്തവർ അടുത്തതായി അപേക്ഷിക്കുന്നതിനു മുംബ് അനുഭവസ്ഥരായാ രണ്ട് മൂന്ന് പേരുമായി ചർച്ച ചെയ്തതിനു ശേഷം മാത്രം സമർപ്പിക്കുന്നതാകും നല്ലത്.

അതേ സമയം ബ്ളോക്ക് ആയവർക്ക് ആർക്കും ഇനിയും ബ്ളോക്ക് ഒഴിവായിട്ടില്ലെന്നത് ആയിരക്കണക്കിനാളുകളെയാണു ആശങ്കയിലാഴ്ത്തുന്നത്. ഇമ്യൂൺ ആയില്ലെങ്കിൽ അര ലക്ഷത്തിലധികം രൂപ സൗദി ഹോട്ടൽ ക്വാറൻ്റീനു വേണ്ടി ചിലവാക്കേണ്ടി വരുമെന്നതിനു പുറമെ സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ വീണ്ടും എടുക്കേണ്ട സ്ഥിതിയാണുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്