Tuesday, November 26, 2024
Saudi ArabiaTop Stories

തവക്കൽനായിലെ ബ്ളോക്ക് മാറി ഇമ്യൂൺ ആയി; പ്രവാസികൾക്ക് ആശ്വാസമായി മലയാളിയുടെ അനുഭവം

റിയാദ് :സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിൻ അപ്രുവൽ സൈറ്റ് വഴി തവക്കനായിൽ ഇമ്യൂൺ ആകുന്നതിനായി തുടച്ചയായി അപേക്ഷിച്ച് ബ്ലോക്ക് വീണാവർക്ക് ആശ്വാസമായി റിയാദിൽ നിന്ന് ഒരു മലയാളിയുടെ അനുഭവം.

തന്റെ ഒരു സുഹൃത്തിനു വേണ്ടി റിയാദ് എക്‌സിറ്റ് 2 ലെ ഡിജിറ്റൽ സിറ്റിയിലെ MOH ആസ്ഥാനത്ത് നേരിട്ടത്തി വാക്സിൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ഇമ്യുണ് ആയ അനുഭവം കൊടുവnള്ളി സ്വദേശി അബ് ഏദുൽ മജീദ് പൂളക്കാടി എന്ന പ്രവാസിയാണ് ഫെയ്സ് ബുക്കിൽ പങ്ക് വെച്ചത്.

ഡിജിറ്റൽ സിറ്റിയിലെ ആറാമത്തെ ഗേറ്റിൽ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തെ ഏഴാംമത്തെ ഫ്ലോറിൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചയിരുന്നു ഇമ്യൂൺ ആയതെന്ന് അദ്ദേഹം ലൈവിൽ പറയുന്നുണ്ട്.

ഖത്തറിൽ ഇപ്പോൾ ഉള്ള തന്റെ സുഹൃത്തിനു വേണ്ടിയായിരുന്നു അബ്ദുൽ മ ജീദ് സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. സുഹൃത്തിന്റെ വാക്സിൻ സർട്ടിഫിക്കട്ടിന്റെ കളർ കോപിയും പാസ്പോർട്ട് കോപിയും മൊബൈൽ നംബർ എഴുതിയ ഇഖാമ കോപിയും രേഖപ്പെടുത്തി ആയിരുന്നു അദ്ദേഹം സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്.

നിരവധി മലയാളികൾ ഇത്തരത്തിൽ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് എത്തുകയും ബ്ളോക്ക് മാറി ഇമ്യൂൺ ആയതായും അബ്ദ്ല് മജീദ് ലൈവിൽ സൂചിപ്പിക്കുന്നു.

അതേ സമയം മലയാളികളുടെ തിരക്ക് കാരണം ഇപ്പോൾ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും വാർത്തയുണ്ട്.

ഏതായാലും പ്രവാസികൾക്ക് വളരെ ആശ്വാസമേകുന്ന വാർത്തയാണിത്. നിരവധി പ്രവാസികളാണു 937 ൽ മെയിൽ അയച്ചിട്ടും നേരിട്ട് വിളിച്ചിട്ടും ബ്ളോക്ക് നീങ്ങുന്നതിനു ഒരു പരിഹാരവും കാണാതെ വിഷമിച്ചിരിക്കുന്നത്.

റിയാദ് ആരോഗ്യ മന്ത്രാലായ ഓഫീസിൽ നിന്ന് പരിഹാരം കണ്ടതിനാൽ രാജ്യത്തെ മറ്റു പട്ടണങ്ങളിലെ ആരോഗ്യ മന്ത്രാലയ ഓഫീസുകളെയും സമീപിച്ചാൽ ഒരു പക്ഷേ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്